ദോഹ:മാമ്പഴപ്രേമികൾക്ക് ആവേശമായി ഖത്തറിലെ മൂന്നാമത് ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ (ഹംബ എക്സിബിഷൻ) ജൂൺ 18 ന് തുടക്കമാകും.
സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന മാമ്പഴമേള അരങ്ങേറുന്നത്. ഖത്തറിലെ ഇന്ത്യൻ എംബസിയും, എംബസിക്ക് കീഴിലുള്ള അപെക്സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലും (IBPC) സൂഖ് വാഖിഫ് അധികൃതരുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
മുൻ വർഷങ്ങളിൽ ദോഹയിൽ സംഘടിപ്പിച്ച മാമ്പഴമേളകൾ വൻ വിജയമായിരുന്നതിന്റെ ആവേശത്തിലാണ് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ മൂന്നാമത് എഡിഷൻ ഒരുങ്ങുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അൽഫോൻസോ, കേസർ, ലാംഗ്ഡ, ദശേരി, ചൗസ തുടങ്ങി നാൽപ്പതിലധികം വൈവിധ്യമാർന്ന ഇനം മാമ്പഴങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിക്കുന്നത്. ......
തിരുവനന്തപുരം: ആരോഗ്യപരിചരണ രംഗത്ത് ആധുനിക ഡയഗ്നോസ്റ്റിക് സേവനങ്ങൾ അവതരിപ്പിച്ച് കിംസ്ഹെൽത്ത്. ഇതിന്റെ ഭാഗമായി അത്യാധുനിക 3 ടെസ്ല എംആർഐ സ്കാനും സ്പെക്ട് -സിടി സംവിധാനവും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. ......
കൊല്ലം: പുരയിടക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ കേരളത്തിന് ലോകത്തിനു തന്നെ മാതൃകയാകാമെന്നും ഹോംസ്റ്റെഡ് ഫാമിംഗ് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന പുരയിടക്കൃഷി കേരളത്തിലെ മലയോരമേഖലയില്‍ പണ്ടേ നടപ്പുള്ളതാണെന്നും എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹന്‍ പാലിയത്ത്. ജല, പാര്‍പ്പിട, പരിസ്ഥിതി ദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ 34-ാമത് പതിപ്പില്‍ കൊല്ലം രാമവര്‍മ ക്ലബില്‍ പരിസ്ഥിതിദിന പ്രഭാഷണം നടത്തുകയായിരുന്നു രാംമോഹന്‍. ......
കഴിഞ്ഞ 12 വർഷത്തെ ഭരണകാലയളവില്‍ രാജ്യം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അന്ത്യോദയ വിഭാവനം ചെയ്യുന്ന വികസന മാതൃകയാണ് സർക്കാരിന് എപ്പോഴും പ്രചോദനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി വികസന ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയ സാധാരണക്കാരിലേക്ക് അത് എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യം. ......
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യ വഴിപാടുകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16വരെ നടത്താൻ പള്ളിയോട സേവാ സംഘം പൊതുയോഗത്തിൽ തീരുമാനം.
പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷത വഹിച്ചു.രണ്ടര ലക്ഷം രൂപ വീതം ഒരു പള്ളിയോടത്തിന് ഗ്രാന്റ് ഉറപ്പുവരുത്തുന്ന തരത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ജൂലൈ 19ന് വള്ളസദ്യകൾ ആരംഭിക്കും.
380 സദ്യകൾ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു. ......
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ( 2023) പഴയ മൈസൂരു മേഖലയിലെ വൊക്കലിഗ കോട്ടകളിൽ കടന്നുകയറി ജെഡിഎസ്സിനെ തകർത്തതും കോൺഗ്രസ്സിന്റെ ആധിപത്യം സ്ഥാപിച്ചതും ഡി കെ ശിവകുമാറാണ്. മുഖ്യമന്ത്രിയായതോടെ വൊക്കലിഗ സമുദായക്കാർക്കിടയിൽ ഡി കെയുടെ അംഗീകാരം ഒന്നുകൂടി വർദ്ധിച്ചിട്ടുണ്ട്. ......
കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നു. ......
ദോഹ: ഖത്തറിലെ ഹ്യുമാനിറ്റീസ് (Literacy and Humanities) സ്ട്രീമിൽ പ്ലസ് ടു/ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും ഇനി ഉന്നതവിദ്യാഭ്യാസ രംഗത്ത് സയൻസ്, ടെക്നോളജി വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം. ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമുമായി (ABP) സഹകരിച്ച് വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയമാണ് (MOEHE) ഈ ചരിത്രപരമായ പദ്ധതി പ്രഖ്യാപിച്ചത്.
മന്ത്രാലയത്തിന്റെ ഹയർ എഡ്യൂക്കേഷൻ അഫയേഴ്സ് സെക്ടർ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ പദ്ധതി പ്രകാരം ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമിലെ 'സ്റ്റെം' (STEM - Science, Technology, Engineering, and Mathematics) ട്രാക്കിൽ പ്രവേശനം നേടാം. ......
ദോഹ:പ്രവാസലോകത്തെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുപ്പതിലധികം അമ്മമാരെയും വനിതകളെയും ഒരുമിപ്പിച്ചു കൊണ്ട് 'ഷി സ്പീക്ക്സ്: ടെൽ ഓൾ' (She Speaks: Tell All) സംഗമം ദോഹയിൽ നടന്നു. ദോഹ വിമൻ ഫോറവും ഗോൾഡൻ സി.എം.സി ഈവന്റ്സ് ആന്റ് മാനേജ്മെന്റും സംയുക്തമായി 'മദേഴ്സ് മന്ത്' ആഘോഷങ്ങളുടെ ഭാഗമായാണ് പാർക്ക് ഹയാത്ത് ദോഹയിൽ ഈ പരിപാടി സംഘടിപ്പിച്ചത്.
വനിതകളുടെ ശാക്തീകരണവും പരസ്പര പിന്തുണയും ലക്ഷ്യമിട്ട് നടത്തുന്ന ഈ കൂട്ടായ്മ, മാതൃത്വം, സ്വത്വബോധം, നേതൃപാടവം, കുടുംബജീവിതം, വ്യക്തിഗത വളർച്ച എന്നിവയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കി. ......
ദോഹ: ഖത്തറിന്റെ ദേശീയ മനുഷ്യാവകാശ ആക്ഷൻ പ്ലാൻ (2026-2030) രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള കൂടിയാലോചന യോഗങ്ങൾ ദോഹയിൽ തുടരുന്നു. അന്താരാഷ്ട്ര സഹകരണത്തിനായുള്ള സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് അധ്യക്ഷയായുള്ള 'ദേശീയ മനുഷ്യാവകാശ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ദേശീയ സമിതി'യാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച നടന്ന കൂടിയാലോചന യോഗത്തിന് നാഷണൽ പ്ലാനിങ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ......